flash news

മികവുത്സവം 2015 ...മാര്‍ച്ച് 31ന് ..കുട്ടികളുടെ മികവുകളുടെ പ്രദര്‍ശനം...വിവിധ കലാപരിപാടികള്‍ റ്‍..............വിദ്യാഭ്യാസ വാര്‍ത്തകള്‍.....

Wednesday, 12 August 2015

വായനാദിനം

 വായനാദിനത്തോടനുബന്ധിച്ച് പി എന്‍ പണിക്കര്‍ അനുസ്മരണം നടത്തി .ലൈബ്രറി പുസ്തകങ്ങള്‍ പരിചയപ്പെടുത്തി.കുട്ടികള്‍ വായനാക്കുറിപ്പുകള്‍ തയ്യാറാക്കി

Friday, 26 June 2015

പഠനോപകരണങ്ങളുടെ വിതരണം


മൊഗ്രാല്‍പുത്തൂര്‍ ലീഗ് കമ്മിററിയുടെ വകയായി കുട്ടികള്‍ക്കു നല്‍കിയ നോട്ടുപുസ്തകങ്ങളും കസേരയും ബഹുമാനപ്പെട്ട എം.എല്‍.എ.ശ്രീ.എന്‍.എ.നെല്ലിക്കുന്ന്  പി.ടി.എ.പ്രസിഡണ്ടിന് കൈമാറുന്നു

Saturday, 4 April 2015

മികവുത്സവം 2014-15






  നമ്മുടെ വിദ്യാലയത്തിലെ ഈ വര്‍ഷത്തെ മികവുത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്കൂള്‍ മാനേജര്‍     ശ്രീ     കെ.സി.ഇര്‍ഷാദ്  സ്വാഗതം പറഞ്ഞു. മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി നജ്മഅബ്ദുള്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡണ്ട് ശ്രി അബ്ദുള്‍ റഹ്മാന്‍ കല്ലങ്കടി അധ്യക്ഷത വഹിച്ചു. മദര്‍ പി.ടി.എ.പ്രസിഡണ്ട്  ശ്രിമതി ശൈലജ,വാര്ഡ് മെമ്പര്‍ ശ്രി മുജിബ് കമ്പാര്‍,ശ്രിമതി ശോഭന എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.കഴിഞ്ഞ വര്‍ഷത്തെ എല്‍ .എസ്. എസ്.പരീക്ഷയില്‍ ഈ വിദ്യാലയത്തില്‍ നിന്നും മികച്ച വിജയം നേടിയ വിനീത്. യു .വിന് ട്രോഫി നല്കി. ഹെഡ്മിസ്ട്രസ് ശ്രീമതി യമുന. എ.നന്ദി പറഞ്ഞു.തുടര്‍ന്ന് കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.എല്ലാ കുട്ടികള്‍ക്കും സ്കൂള്‍ മാനേജരുടെ വകയായി പ്രോല്‍സാഹന സമ്മാനവും നല്കി.